തിരുവല്ല : കേന്ദ്രസർക്കാർ കേരളത്തിന് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ.കെ.ജി രതീഷ് കുമാർ പറഞ്ഞു. സി.പി.ഐ മണ്ഡലം നേതൃത്വ ശില്പശാല ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റിഅംഗം റെജി പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗം വിജയമ്മ ഭാസ്കരൻ, മണ്ഡലം അസി. സെക്രട്ടറി കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ലാലൻ പി.റ്റി , ബിനു മാത്യു, കെ.കെ ഗോപി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി തങ്കമണി വാസുദേവൻ. എ.ഐ.വൈ.എഫ് ജില്ലാ അസി.സെക്രട്ടറി ജോബി തോമസ് എന്നിവർ പ്രസംഗിച്ചു.