തിരുവല്ല : തകരാത്ത വിശ്വാസം ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായിക്കുമെന്നും ലോകത്തിന് ഐക്യത്തിന്റെയും മാനവികതയുടെയും പ്രതീക്ഷകൾ നല്കുന്ന സമൂഹമായി മാറണമെന്നും ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. വൈ.എം.സി.എ എക്യുമെനിക്കൽ അസംബ്ളിയും അഖിലലോക പ്രാർത്ഥനാവാരം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് - റീജൺ ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. റവ. ജോസഫ് ജോണി, ഫാ.ഡോ. ദാനിയേൽ ജോൺസൺ, റവ. ഷിബു കെ., ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, ജോ ഇലഞ്ഞുമൂട്ടിൽ, വർഗീസ് ടി.മങ്ങാട്, അഡ്വ.ജോസഫ് നെല്ലാനിക്കൽ, കെ.സി.മാത്യു, ലിനോജ് ചാക്കോ, ഐപ്പ് വർഗീസ്, മത്തായി കെ. ഐപ്പ്, ഉമ്മൻ വർഗീസ്, സജി ചക്കുംമൂട്ടിൽ, ജിജി ജോർജ് മാമ്മൻ എന്നിവർ പ്രസംഗിച്ചു,