തലച്ചിറ: എസ്.എൻ.ഡി.പി യോഗം തലച്ചിറ ശാഖയിൽ പ്രതിഷ്ഠാ വാർഷികാഘോഷം തുടങ്ങി. ശ്രീനാരായണ വൈദികയോഗം സംസ്ഥാന പ്രസിഡന്റ് ഷാജി ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ ഒൻപതിന് പതാക ഉയർത്തൽ. തുടർന്ന് ഗുരുഭാഗവത പാരായണം. ഇന്നു രാത്രി ഏഴര മുതൽ ഭജന. 19ന് രാത്രി ഏഴര മുതൽ കഥാപ്രസംഗം. 20ന് രാവിലെ 11മുതൽ വി.കെ സുരേഷ് ബാബുവിന്റെ പഠന ക്ളാസ്,. കെ.രാജീവ് കുമാർ അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴ് മുതൽ സ്റ്റേജ് ഷോ. 21ന് രാവിലെ 11മുതൽ സി.എസ്. വിശ്വംഭരന്റെ പഠനക്ളാസ്. ഉച്ചകഴിഞ്ഞ് 2.30 മുതൽ പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിക്കും. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ.യു ജനീഷ് കുമാർ എം.എൽ.എ സ്കോളർഷിപ്പ് വിതരണം നടത്തും. രാത്രി ഏഴ് മുതൽ നൃത്തവിദ്യാലയം കുട്ടികളുടെ അരങ്ങേറ്റം. തുടർന്ന് ഗാനമേള.