ചെങ്ങന്നൂർ : എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി. പി യോഗത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെയും, വിജ്ഞാനത്തിന്റേയും കേന്ദ്രങ്ങളായിവളർന്നെന്ന് എസ്.എൻ ട്രസ്റ്റ്‌ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചെങ്ങന്നൂർ എസ്.എൻ കോളേജിന്‌ യു.ജി.സി നാക് (യു.ജി.സി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിൽ) ഏഗ്രേഡ് ലഭിക്കുവാൻ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുവാനും,അഭിനന്ദിക്കുവാനുമായി ട്രസ്റ്റ് ചെങ്ങന്നൂർ സബ് ആർ.ഡി.സി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് നേതൃത്വത്തിന്റെ അകമഴിഞ്ഞ സഹായത്തോടെയും, ചെങ്ങന്നൂർ സബ് ആർ.ഡി.സി യുടെ പരിപൂർണ്ണ പിൻതുണയോടും കൂടി ചെങ്ങന്നൂർ ശ്രീനാരായണ കോളേജിലെ അദ്ധ്യാപകരും, സ്റ്റാഫും, വിദ്യാർത്ഥികളും ഒറ്റകെട്ടായി നടത്തിയ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ആർ.ഡി.സി ചെയർമാൻ ഡോ.ഏ.വി. ആനന്ദരാജ് അദ്ധ്യക്ഷനായി.ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻമുഖ്യപ്രഭാഷണം നടത്തി. ആർ.ഡി.സി കൺവീനർ അനിൽ പി.ശ്രീരംഗം,​ അക്കാദമിക്‌ കോഡിനേറ്റർ ഡോ.ആർ രവീന്ദ്രൻ, ഇറവങ്കര വിശ്വനാഥൻ , വാസുദേവൻ, എൻ.വിനയചന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു പ്രതാപ്,​ ടി.കെ.എം.എം കോളജ് പ്രിൻസിപ്പൽ ഡോ.രാജീവ് എസ് ആർ, നാക് പിയർ ടീം വിസിറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.അഞ്ജു കെ.എസ് , ഐ.ക്യു.എ.സി കോഡിനേറ്റർ സ്മിതാ ശശിധരൻ,നാക് കോഡിനേറ്റർ ശ്രീരഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ. വിദ്യാർത്ഥികൾ.എൻജിനീയറന്മാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.