പന്തളം: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കുളനട ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വലിയപാലം മുതൽ കൈപ്പുഴ ക്ഷേത്ര പരിസരവും കടവും ശുചികരിച്ചിട്ടുണ്ട് , കുളനട ക്ഷേത്രം മുതൽ ഉള്ളന്നൂർ ആര്യാട്ട് മുകടി വരെയുള്ള തിരുവാഭരണപാത ശുചികരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട് , പക്ഷേ മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ല. പഞ്ചായത്തിനെതിരെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ മോഹൻദാസ്, വാർഡ് മെമ്പർമാരായ വിനോദ് കുമാർ, ബിജു പരമേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.