19-kalolsavam
പ​ത്ത​നം​തിട്ട ഉപജില്ലാ കലോത്സവം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹു​സൈൻ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പത്തനംതിട്ട : പത്തനംതിട്ട ഉപജില്ലാ കലോത്സവം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നടി ചൈതന്യ പ്രകാശ് കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാആസൂത്രണ സമിതി അംഗം പി.കെ അനീഷ്​, മൈത്രി കെ പി, ശോഭന കെ ആർ, മാത്യു കെ തമ്പി, കെ കെ ചെറിയാൻജി, ജിജി മാത്യു സ്‌കറിയ, അജി എം ആർ , അഭിജിത് എസ്, റെജി ചാക്കോ എന്നിവർ പ്രസംഗിച്ചു.