
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി ടൗൺ ശാഖയിലെ വടക്കേ കിഴക്കേതിൽ കുടുംബട്രസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ സമർപ്പണ സമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനംചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് വി.കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജിലി പി.ഈ ശോ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റിലെ മുതിർന്ന അംഗങ്ങളെ എം.എൻ.തങ്കപ്പൻ ആദരിച്ചു. 647 ാം ടൗൺ ശാഖാ പ്രസിഡന്റ് പി.എ.സന്തോഷ് കുമാർ, സെക്രട്ടറി എൻ.എൻ.പ്രസാദ്, വി.കെ.കോമള കുമാരി എന്നിവർ സംസാരിച്ചു.