റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിലുള്ള സഹകരണ വാരാഘോഷം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ പ്രസാദ് അദ്ധ്യക്ഷനായി. ജി. മുരളീധരൻ പിള്ള ക്ലാസ് നയിച്ചു.ഐ.കമറുദ്ദീൻ, ബെഞ്ചമിൻ ജോസ് ജേക്കബ്, കെ.വി ലാൽ , ഉണ്ണി പ്ലാച്ചേരി, ജേക്കബ് മാത്യു, എൻ. പ്രകാശ് കുമാർ, ബാബു പറവനേത്ത്, പി.എ ബഷീർ, ജോസ് ഏബ്രഹാം, ആർ.വരദരാജൻ, പി.കെ അനിൽകുമാർ ശശികല രാജശേഖരൻ, മോഹനൻ പൊന്നുവിള, സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ ടി.കെ സജി, ഡി.പ്രദീപ്കുമാർ, പി എസ് സുമേഷ് എന്നിവർ സംസാരിച്ചു.