law
പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിലെ 2024 - 25 അദ്ധ്യയന വർഷത്തെ ബി. എ. എൽ. എൽ. ബി., ബി.കോം എൽ. എൽ. ബി. ക്ലാസുകൾ കേരള ഹൈക്കോടതി റിട്ടയർ ജസ്റ്റിസ് ഡോ. എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ : പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിലെ 2024 - 25 അദ്ധ്യയന വർഷത്തെ ബി.എ. എൽ.എൽ.ബി.,ബി.കോം എൽ. എൽ.ബി. ക്ലാസുകൾ കേരള ഹൈക്കോടതി റിട്ടയർ ജസ്റ്റിസ് ഡോ.എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോബ് കല്ലുവിളയിൽ, പ്രിൻസിപ്പൽ ഡോ.ഗിരീഷ് കെ. പിള്ള, സ്റ്റാഫ് സെക്രട്ടറി ആഷ്‌ലി തോമസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കോളേജ് സ്റ്റാഫ് അംഗങ്ങളും, വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.