ചെങ്ങന്നൂർ : കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃസംഗമം ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.വി.ജെ. അലക്സ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റായി രാജു താമരവേലിയെ യോഗം തിരഞ്ഞെടുത്തു. ഉന്നതാദികാരി സമിതി അംഗങ്ങളായ ജേക്കബ് തോമസ് അരികുപുറം , ജെന്നിങ്സ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വത്സമ്മ ഏബ്രഹാം , മോഹൻ കൊട്ടാരത്തുപറമ്പിൽ , സജികീളാത്ര , രാജു കൊണ്ടോടി, ജില്ലാ ട്രഷറർ ഏബ്രഹാം ഇഞ്ചക്കലോടി ,സെക്രട്ടറി ദീപു പടകത്തിൽ, സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം നെബു ചിറമേൽ, അലക്സാണ്ടർ കാരക്കാട് ,മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീ നൗഷാദ്, മഞ്ജു യോഹന്നാൻ,കെ.പി.നെ ൽസൺ , മണ്ഡലം പ്രസിഡന്റ് മാരായ കുര്യൻ മാനാംപുറം, കെ .വി . ചെറിയാൻ,വി. കെ. മാത്യു, തോമസ് കെന്നടി ,റോയി സാമൂവൽ ,റെജി ആങ്ങയിൽ , ഷൈൻ കാടുവെട്ടൂർ, മോൻസി. അരികുപുറം ,റോയി ഫിലിപ്പ്, സജി മുക്കത്താരിൽ മാന്നാർ ജെയിൻ എന്നിവർ പ്രസംഗിച്ചു.