നാരങ്ങാനം: 628 നാരങ്ങാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. റസിയാ സണ്ണി നെടുംപുറത്ത് (പ്രസിഡന്റ്), റ്റി.വി.ചന്ദ്രശേഖരൻ നായർ സുരഭി (വൈസ് പ്രസിഡന്റ്), എം.വി.രഘു, മുണ്ടപ്‌ളാവ് നിൽക്കുന്നതിൽ, അജയ് ബോസ്, വിഷ്ണു, ലാലി സുന്ദരേശൻ, വി.പി.മനോജ്, പ്രസാദ് പി.ബി, ഷാജഹാൻ, അനീഷാ അനീഷ്, മിനി സോമരാജൻ, സലീം.കെ.എസ് എന്നിവരാണ് വിജയികൾ.