തിരുവല്ലയിൽ ശബരിമല ഇടത്താവളം പ്രവർത്തനം ആരംഭിച്ചു
തിരുവല്ല : ഭക്തനും ദൈവവും ഒന്നായി മാറുന്ന അപൂർവ പ്രതിഭാസമാണ് ശബരിമലയിൽ നാം കാണുന്നതെന്നും മാനവ സാഹോദര്യത്തിന്റെ മഹനീയ സന്ദേശമാണ് ഓരോ ശബരിമല മണ്ഡലകാലവും നമുക്ക് പകർന്നു നൽകുന്നതെന്നും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ ശബരിമല ഇടത്താവളത്തിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ നിയന്ത്രണത്തിൽ അഖിലഭാരത അയ്യപ്പസേവാ സംഘവും അയ്യപ്പ ധർമ്മപരിഷത്തും ചേർന്നാണ് തിരുവല്ല ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇടത്താവളത്തിലെ മണി മണ്ഡപം അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ സമർപ്പിച്ചു. പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ഡിവൈ.എസ്.പി എസ് അഷാദ് നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ അനുജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.വർഗീസ് മാമ്മൻ, അഡ്വ.രാജേഷ് ചാത്തങ്കരി, എൻ.എസ്എസ്. യൂണിയൻ പ്രസിഡന്റ് മോഹൻകുമാർ, മാർത്തോമ്മ സഭ ആത്മായ ട്രസ്റ്റി അഡ്വ.അൻസിൽ സഖറിയ, കൗൺസിലർമാരായ ശോഭ വിനു, ശാന്തമ്മ വർഗീസ്, ജോസ് പഴയിടം, സജി എം.മാത്യു, ജാസ് പോത്തൻ, ഡോ.റെജിനോൽഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി, അനു സോമൻ, റീനാ വിശാൽ, ശ്രീജ എം.ആർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുന്ധതി അശോകൻ, ലാൽ നന്ദാവനം, ജയകുമാർ, തോമസ് കോശി, കെ.പി രഘുകുമാർ, രാജൻ തോമസ്, ശശിധരൻപിള്ള, ജയദേവൻ,ശശി സ്വാമി, ശശികുമാർ, സോമനാഥനാചാരി എന്നിവർ സംസാരിച്ചു.