തിരുവല്ല : കുറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി.വിഭാഗത്തിന്റെ നവീകരിച്ച കെട്ടിടം തുറന്നുകൊടുത്തു. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലതാകുമാരി സി.കെ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ടൈറ്റസ് പി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലതാ ദേവി, വാർഡ് മെമ്പർ ടി.കെ പ്രസന്നകുമാർ, പി.ടി.എ പ്രസിഡന്റ് റെജി വർഗീസ്, മുൻ പി.ടി.എ പ്രസിഡന്റ് രാധിക, അദ്ധ്യാപകരായ രാജേഷ് ഇ.ആർ. ശ്രീജ ഓടാട്ട് എന്നിവർ സംസാരിച്ചു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ കൊച്ചുകൂട്ടുകാർക്ക് പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും സമ്മാനമായി നൽകി. പി.ടി.എ, എം പി.ടി.എ, എസ്.എം.സി, അംഗങ്ങൾ, പൂർവ്വ അദ്ധ്യാപകരും, വിദ്യാർത്ഥികളും രക്ഷിതാക്കളും, ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.