
ചെങ്ങന്നൂർ: ശബരിമല ദർശനം കഴിഞ്ഞെത്തിയ ആന്ധ്രാ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അന്ധ്രാപ്രദേശ് നെല്ലൂർ ഡർഗമിട്ട വില്ലേജിൽ കൊനേട്ടി മിട്ടാ ട്രീറ്റ് മൂല്ലപേട്ട 20-2- 281-ാം നമ്പർ വീട്ടിൽ ഇറുക ബ്രഹ്മയ്യ (45) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ പുലർച്ചെ ദേഹാസ്വസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഇയാളെ റെയിൽവേ പൊലീസ് ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുഡൂർ പഞ്ചായത്തിലെ ജൂനിയർ അസിസ്റ്റന്റാണ് . ഭാര്യയും രണ്ടു മക്കളുമുണ്ട്.