20-miya-kulpa
ജോസഫ് അതിരുങ്കലിന്റെ നോവൽ 'മിയകുൾപ്പ' യുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ചിന്തകനും എഴുത്തുകാരനുമായ കെ. ഇ. എൻ കുഞ്ഞഹമ്മദ്, മാദ്ധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന് നൽകി പ്രകാശനംചെയ്യുന്നു

പത്തനംതിട്ട : ജോസഫ് അതിരുങ്കലിന്റെ നോവൽ 'മിയകുൾപ്പ' യുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ചിന്തകനും എഴുത്തുകാരനുമായ കെ. ഇ. എൻ കുഞ്ഞഹമ്മദ്, മാദ്ധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന് നൽകി പ്രകാശനംചെയ്തു. ഇസ്മായിൽ മേലടി അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. ദിനേശൻ,​ എം. സി. എ നാസർ, രമേശ് പെരുമ്പിലാവ്, പി. ശിവപ്രസാദ്, സോഫി ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. ചിന്ത പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.