lithieesh
സര്‍ട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവില്‍ പണം തട്ടിയെടുത്തയാളെ ചെങ്ങന്നൂര്‍ പോലീസ് പിടികൂടി. തൈക്കാട് വലിയശാലമുറിയില്‍ ലിതീഷ് (41)ആണ് പിടിയിലായത്.

ചെങ്ങന്നൂർ : സർട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവിൽ പണം തട്ടിയെടുത്തയാളെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. തൈക്കാട് വലിയശാലമുറിയിൽ ലിതീഷ് (41)ആണ് പിടിയിലായത്. ചെറിയനാട് സ്വദേശിയായ പ്രദീപ്കുമാറിൽ നിന്ന് 3.45 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രദീപും ഭാര്യയും കുവൈറ്റിലാണ്. നഴ്‌സായ ഭാര്യയുടെ നഴ്‌സിംഗ് കൗൺസിൽ സർട്ടിഫിക്കറ്റ് പുതുക്കിതരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത്. മുളന്തുരുത്തിയിൽ നിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡി.വൈ.എസ്പി എം.കെ. ബിനുകുമാറിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ വിപിൻ, എസ്‌.ഐ പ്രദീപ്, എ.എസ്‌.ഐ അനിൽ, സി.പി.ഒ ശ്രീരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.