class
അന്താരാഷ്ട്ര ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ദേശീയ ശിശുദിനമായ നവംബർ 14മുതൽ അന്താരാഷ്ട്ര ബാലാവകാശ ദിനമായ 20വരെ ബാലാവകാശ വാരാചരണമായി ആചരിക്കും. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി പപ്പറ്റ് ഷോ, തെരുവ് നാടകം, കൂട്ടയോട്ടം, സൗഹൃദ ഫുട്ബാൾ മത്സരം, ബോധവത്കരണ ക്ലാസുകൾ എന്നിവ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തിരുവല്ലയിൽ ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ലതാകുമാരി. ടി അദ്ധ്യക്ഷത വഹിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഒഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ജോർജ് വർഗീസ്, ചൈൽഡ് ലൈൻ കോർഡിനേറ്റർ ഡയാനാ ജോർജ്, ജോയ് ആലുക്കാസ് മാനേജർ ഷെൽട്ടൺ റാഫേൽ എന്നിവർ നേതൃത്വം നൽകി. പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് സോഷ്യൽ സയൻസിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു.