20-george-mammen-kondoor

തിരുവല്ല :എൽ ഐ സി ഏജന്റ്‌സ് ഫെഡറേഷൻ നേതാവും പൊതുപ്രവർത്തകനുമായ ബിജു ലങ്കാഗിരി സാമൂഹികപ്രതിബദ്ധതയുള്ള വ്യക്തിയായിരുന്നു എന്ന് ഏജന്റ്‌സ് ഫെഡറേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. ഏജന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലാ പ്രസിഡന്റ് കെ ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി, സജു മാത്യു, സപ്രു തോമസ്, സുരേഷ് ചന്ദ്രൻ, കുര്യൻ കൂത്തപള്ളി എന്നിവർ പ്രസംഗിച്ചു.