
പത്തനംതിട്ട : ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേട് മറികടന്ന് വിദ്യാർത്ഥികൾ കോളേജിന്റെ ഓഫീസ് കവാടത്തിന് മുന്നിൽ ധർണ നടത്തി. സമരം ജില്ലാ സെക്രട്ടറി കെ എസ് അമൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനന്ദു മധു അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എസ് ഹരികൃഷ്ണൻ, കിരൺ അങ്ങാടിക്കൽ, അർജുൻ എസ് അച്ചു, ഡെൽവിൻ കെ വർഗീസ് എന്നിവർ സംസാരിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.