nehru

റാന്നി: റാന്നി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികാഘോഷം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി താഴത്തില്ലാത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി സെക്രട്ടറി റിങ്കുചെറിയാൻ ഉദ്ഘാടനം ചെയ്‍തു. അഹമ്മദ് ഷാ, രാജു ആന്റണി, ബെന്നി മാടത്തുംപടി, ഷിബു തോണികടവിൽ, ജി.ബിജു, ബിനോജ് ചിറക്കൽ, അനിയൻ വളയാനട്ട്, ഭദ്രൻ കല്ലക്കൽ, ഷൈനി ജോർജ്, അനമ്മ കുരിശ്മൂട്ടിൽ, കെ.ജി.റെജി, പി.ടി.രാജു പ്രദീപ്‌ കുളങ്ങര, ഉഷ തോമസ് എന്നിവർ പ്രസംഗിച്ചു.