
ചിറ്റാർ : മത്സ്യവകുപ്പും, പഞ്ചായത്തും ചേർന്ന് വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനംചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.തങ്കപ്പൻ, ജോളി റെന്നി, മത്സ്യഭവൻ ജില്ലാ ഓഫീസർ രഞ്ജിനി പി.കെ., ഫിഷറീസ് ഓഫീസർ അമല, അസിസ്റ്റന്റ് ബിനു, കവിത പി.എസ്. പഞ്ചായത്ത് സെക്രട്ടറി ജോയി.എം.ഡി എന്നിവർ സംസാരിച്ചു.