മലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ പാട്ടപ്പുരയിടം പാലത്തിന് സമീപനപാത യാഥാർത്ഥ്യമാകുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40ലക്ഷം രൂപ ചെലവഴിച്ച് 7.9 മീറ്റർ നീളമുള്ള സ്പാൻ പാലം പൂർത്തീകരിച്ച് പിന്നീട് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 10ലക്ഷം രൂപ വിനിയോഗിച്ച് പാലത്തിനോട് ചേർന്ന് 16.9 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടത്തിയെങ്കിലും ഇത് സഞ്ചാരയോഗ്യത്തിന് പര്യാപ്തമായിരുന്നില്ല. പ്രവർത്തിയുടെ ഭാഗമായി സംരക്ഷണ ഭിത്തിയ്ക്കുള്ളിൽ കുറച്ച് മണ്ണ് നിരത്തിയിരുന്നു. പൂർണ്ണമായും നികത്താതിരുന്നതിനാൽ കാൽനട യാത്രദുഷ്കരമായിരുന്നു. കാലിടറിയാൽ 12 അടി താഴ്ചയിലേയ്ക്ക് വീണ് അപകടത്തിൽപ്പെടുന്ന സ്ഥിതിയായിരുന്നു. 2022 മാർച്ച് 9 ന് തുടങ്ങിയ സംരക്ഷണഭിത്തി നിർമ്മാണം 2022 മേയ് 18 ന് പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ ബോർഡ് സ്ഥാപിച്ചെങ്കിലും നിർമ്മാണം മുടങ്ങിയ നിലയിലായിരുന്നു. മുട്ടംതുണ്ടിക്കടവ് പാടശേഖരത്തിന്റെ വശങ്ങളിലൂടെ റോഡിന്റെ നവീകരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ജനുവരിയിൽ 60ലക്ഷം രൂപ അനുവദിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടശേഷമാണ് പ്രവർത്തികൾ ആരംഭിച്ചത്. സൈറ്റ് ക്ലീയറിംഗ്.
.........................
സമീപ പ്രദേശത്തെ അടക്കം നിരവധി ആളുകൾ തുണിയലക്കുന്നതിനും കുളിക്കുന്നതിനുമായി എത്തിയിരുന്നത് പാലത്തിന് സമീപത്താണ്. യത്രാ ക്ലേശത്തിന് ഉപരിയായി ഇവിടെ എത്തുന്നവർ തോട്ടിലേക്ക് ഇറങ്ങിയിരുന്നത് അപകടഭീതിയുണ്ടാക്കിയിരുന്നു.
ശാന്തമ്മ മോഹനൻ
(പ്രദേശവാസി)