അടൂർ: ചങ്ങനാശേരി അതിരൂപതയിലെ അടൂർ മാർ സ്ലീവാ സീറോ മലബാർ ദേവാലയത്തിലെ ഇടവക തിരുന്നാൾ ആഘോഷം 22, 23, 24 തീയതികളിൽ നടക്കും. 22ന് രാവിലെ 10ന് പൂർവിക അനുസ്മരണം, വൈകിട്ട് 5.45ന് തിരുന്നാൾ കൊടിയേറ്റ്, 5.50ന് പരിശുദ്ധ കുർബാന, ഫാ.അലക്സാണ്ടർ പാലമറ്റം സന്ദേശം നൽകും. 23ന് വൈകിട്ട് 6.30ന് ലദീഞ്ഞ് - പട്ടണപ്രദക്ഷിണം. ആകാശ വിസ്മയം. പ്രധാന തിരുന്നാൾ ദിവസമായ 24ന് രാവിലെ പ്രഭാത നമസ്കാരം, പ്രൊസൂദേന്തി വാഴ്ച , 9.15ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, 9.30ന് തിരുന്നാൾ കുർബാന, റവ ഫാ. ഫ്രാൻസിസ് പുല്ലുകാട്ടിന്റെ പ്രസംഗം, 11.30ന് പ്രദക്ഷിണം തുടർന്ന് കൊടിയിറക്ക്, 12.15ന് നേർച്ച ഭക്ഷണം.