അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ മഹാകവി കുമാരനാശാൻ സ്മാരക 3588-ാം കുന്നിട കുറുമ്പുകര ശാഖാ പോഷക സംഘടന 1456-ാം നമ്പർ ഝാൻസി റാണി സ്മാരക ശ്രീനാരായണ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം.മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. അടൂർ യൂണിയൻ വനിതാ സംഘം സുജ മുരളി അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ്‌ മണി സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ്‌ വി.എൻ ശശിധരൻ, ശാഖാ സെക്രട്ടറി ഷാജി ജി, യൂണിയൻ കമ്മിറ്റി അംഗം ദിനേശ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിദ്യ (പ്രസിഡന്റ്‌ ), സുധർമ്മ (വൈസ് പ്രസിഡന്റ്‌ ), മഞ്ജുള മോഹൻദാസ് (സെക്രട്ടറി ), വിജി ( ട്രഷറർ ),യൂണിയൻ കമ്മിറ്റി അംഗങ്ങളായി, ഇന്ദിര, ഷൈല,ഗൗരി എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ജീന,മണി സുരേഷ്,സുലോചന,ഇന്ദിര എന്നിവരെയും തിരഞ്ഞെടുത്തു.