cheybur-rahman

തിരുവല്ല : ബ്രൗൺ ഷുഗറും കഞ്ചാവുമായി ട്രെയിനിറങ്ങിയ ആസാം സ്വദേശി ചെയ്ബുർ റഹ്മാൻ (32) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവല്ല ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവല്ല അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ നാസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 700 മില്ലിഗ്രാം ബ്രൗൺ ഷുഗറും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജി.അജയകുമാർ, പ്രിവന്റീവ് ഓഫീസർ വിജയദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, റഫീഖ്, ഷീജ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. റെയിൽവേ സ്‌റ്റേഷന്‍ അടക്കം അന്യസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന സ്ഥലങ്ങൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി കുറെനാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി നാട്ടിൽപോയി അവിടെനിന്ന് സംഘടിപ്പിച്ച മയക്കുമരുന്നുമായി ട്രെയിൻ മാർഗം എത്തി ബസിൽ കയറാൻ കാത്തു നിൽക്കുമ്പോഴാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.