21-chenneerkara-bank
71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പുരസ്‌കാരം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പ് ബാങ്ക് പ്രസിഡന്റ് കെ. എസ്സ് മണിലാലിന് കൈമാറുന്നു

ചെന്നീർക്കര: ചെന്നീർക്കര സർവീസ് സഹകരണ ബാങ്ക് 2023-24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം നേടി മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പ്, ബാങ്ക് പ്രസിഡന്റ് കെ. എസ് മണിലാലിന് പുരസ്കാരം കൈമാറി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബാബു കോയിക്കലേത്ത് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ ശ്യാംകുമാർ സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം പി. ജി. ഗോപകുമാർ, ബാങ്ക് സെക്രട്ടറി ജി. ബിജു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീജീവ് ചന്ദ്രശേഖരൻ അനിൽകുമാർ പി. വി, മഞ്ജുഷ. എൽ, മനോജ് കെ. മാത്യു എന്നിവർ പങ്കെടുത്തു.