ചെങ്ങന്നൂർ: ചെറിയനാട് എസ്.എൻ ട്രസ്റ്റ്ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പൊലീസ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ചുമതല കുറച്ചുനേരം ഏറ്റെടുത്തു. എസ്പിസി പദ്ധതിയുടെ പൊലീസ് സ്റ്റേഷൻ സന്ദർശനത്തെ തുടർന്നാണ് ചുമതലയും നിർവഹിച്ചത്. 40 കേഡറ്റുകൾക്കും മറക്കാനാവാത്ത ഓർമ്മകളാണ് സ്റ്റേഷൻ സന്ദർശനത്തിലൂടെ ലഭിച്ചത്.പൊലീസ് ഇൻസ്പക്ടർ വിപിൻ എ.സി യുടെ അനുമതിയോടെയുള്ള സന്ദർശനം സബ് ഇൻസ്പ്കടറും എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടറുമായ സാലിബഷീർ ,സബ് ഇൻസ്പക്ടർ പ്രദീപ്.എസ് എന്നിവർ കേഡറ്റുകളെ എതിരേറ്റു. സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു പഠിപ്പിച്ചു.തുടർന്ന് സ്റ്റേഷൻചുമതല കേഡറ്റുകൾക്ക്കൈമാറി. പാറാവ് ഡ്യൂട്ടി. പി.ആർ.ഒ പ്രവൃത്തി, ജീഡി ഡ്യൂട്ടി,വുമൻസ്ഹെൽപ്ഡസ്ക്ക്തുടങ്ങിയ എല്ലാചുമതലകളും ഗൗരവം കേഡറ്റുകൾ ഏറ്റെടുത്തു.ഗായകനും ഗാനരചയിതാവുമായ സബ്ഇൻസ്പ്കടർ സാലി ബഷീറിന്റെ മധുര ഗാനം സന്ദർശനത്തിന് ഇരട്ടിമധുരം സമ്മാനിച്ചു. എസ്.പി.സി ചുമതലയുള്ള അദ്ധ്യാപകരായ ബി.ബാബുവും രാജി.കെ.ബാബുവും ചടങ്ങിന് നേതൃത്വം നൽകി.