പത്തനംതിട്ട: എസ്.എഫ്.ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. എ. ഷെഫീഖ് കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഫീസിലെത്തിയ ഷെഫീക്കിനെ പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, എം.സി. ഷെറീഫ്, ഡി.എൻ. തൃദീപ്, ജി.രഘുനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൾകലാം ആസാദ് എന്നിവർ പ്രസംഗിച്ചു.