1
തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ മാധവ ചന്ദ്രൻ നായർ

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ അന്യ സംസ്ഥാന തൊഴിലാളികളടക്കം 13 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലത്താനം വീട്ടിൽ നിഷാമോൾ, എച്ച്. മധു, മാധവചന്ദ്രൻ പിള്ള , തങ്കമ്മ, കതീജാ ബീബി, പടുതോട് ടി.കെ മാധവൻ,​ ചൂരകുറ്റിയിൽ വീട്ടിൽ സിന്ധു സന്തോഷ്, അശ്വിൻ ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളായ മധുൾ ഷോക്ക്, വസുബുൾ ഷേക്ക് എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ മുതൽ വിവിധയിടങ്ങളിലായിട്ടാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ റാന്നി,​ കോഴഞ്ചേരി ഗവ.ആശുപത്രിയിലും,​ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയും ചികിത്സ തേടി. അറിയിപ്പ് ലഭിച്ചിട്ടും കുറുക്കന്റെ ആക്രണത്തിന് പിന്നാലെ തെരുവ് നായ്ക്കൾക്ക് പേ വിഷബാധ കുത്തിവയ്പ്പ് നടത്തുവാൻ മൃഗ സംരക്ഷണ വകുപ്പ് അധികൃതരുടെ കാണിച്ച വിമുഖതയാണ് പ്രദേശവാസികള ഇത്തരത്തിലുള്ള അപടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശ വാസികളുടെ ആരോപണം.