
പത്തനംതിട്ട : ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു. ആധാർ എന്റോൾമെന്റ്, പുതുക്കൽ, തെറ്റ് തിരുത്തൽ എന്നിവയോടനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില അദ്ധ്യക്ഷത വഹിച്ചു. ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ സി.എം.ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.മൈത്രി, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, പ്രഥമ അദ്ധ്യാപിക ഗ്രേസൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.