തിരുവല്ല : ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരിയുടെ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5.30ന് തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തും, ആന്റോ ആന്റണി എം.പി, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.പഴകുളം മധു, പന്തളം സുധാകരൻ, അഡ്വ.വർഗീസ് മാമ്മൻ, അഡ്വ.എൻ. ഷൈലാജ്‌, സ്വാമി നിർവിണ്ണാനന്ദ, എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻകുമാർ, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുക്കും.