റാന്നി : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ്, ട്രേഡ്‌സ്മാൻ വർക്‌ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 25ന് രാവിലെ 11 ന് ടെസ്റ്റ്, അഭിമുഖത്തിന് എത്തേണ്ടതാണ്. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് എന്നീ തസ്തികകൾക്ക് ഒന്നാം ക്ലാസോടെയുളള ബിടെക് ബിരുദമാണ് യോഗ്യത. ട്രേഡ്‌സ്മാൻ വർക്‌ഷോപ്പ് (ഷീറ്റ്,മെറ്റൽ, വെൽഡിംഗ്) തസ്തികയ്ക്ക് ഐ.ടി.ഐ, ടി.എച്ച്എസ്എൽസിയാണ് യോഗ്യത. ഫോൺ : 04735266671.