അടൂർ: അപകടത്തേ തുടർന്ന് അവശനായി അടൂർ പൊലീസ് സ്റ്റേഷനിൽ സഹായാഭ്യർത്ഥനയുമായെത്തിയ ഏനാത്ത് സ്വദേശിയായ വിപിൻനാഥിനെ ജനമൈത്രി പൊലീസ് കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച് സംരക്ഷണം നൽകി. ഹെവിഡ്യൂട്ടി വാഹനങ്ങൾ ഓടിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന വിപിൻനാഥ് ലോറിയിൽനിന്ന് വീണാണ് വലതു കൈയ്ക്ക് സ്വാധീനമില്ലാതെ തൊഴിൽ ചെയ്യുവാൻ കഴിയാതെ വന്നത്. അച്ഛനും അമ്മയും മരിച്ചപോയ വിപിൻനാഥിന്റെ ഭാര്യയും ഉപേക്ഷിച്ചു പോയി. ജനമൈത്രി പിങ്ക് പൊലീസ് ഉദ്യോഗസ്ഥരും എ എസ്‌ഐ മാരുമായ എം ബീന,റഷീദ ബീഗം, മഞ്ചമോൾ, ഗാന്ധി ഭവൻ ഭാരവാഹികളായ പി.സോമൻപിള്ള, ഷീലജയകുമാർ, ഗീത, ഹരിപ്രസാദ്, ഹർഷകുമാർ, കുടശനാട് മുരളി എന്നിവർ പങ്കെടുത്തു.