പന്തളം : എം.സി റോഡിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്തു. കുരമ്പാല ശങ്കരത്തിൽ പടി അമ്പലത്തിനാൽ ചൂരയിൽ പൊന്നമ്മ സ്‌കറിയയുടെ വീടിന്റെ മതിലാണ് തകർന്നത് . ഇന്നലെ പുലർച്ചെ നാലിന് എം.സി റോഡിൽ അമ്പലത്തിനാൽ ചൂര ജംഗ്ഷനിലായിരുന്നു അപകടം.
തൂത്തുകുടിയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് കൽക്കരിയുമായി വരികയായിരുന്നു ലോറി, ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം . വളവിൽ ഓടയ്ക്കു മുകളിലെ സ്ലാബുകൾ തകർത്ത് ഓടയിലേക്ക് ചരിഞ്ഞ ലോറി മതിൽ ഇടിച്ച് തകർക്കുകയായിരുന്നു. ടയറുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ വൈദ്യുതി പോസ്റ്റ് അപകടത്തിൽ തകർന്നിട്ടുണ്ട് ആർക്കും പരിക്കില്ല.