റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയകലുങ്ക് കനാൽപാലത്തിന് കീഴിൽ തടികയറ്റിയെത്തിയ ചരക്കു ലോറി കുടുങ്ങി. ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ തടി കെട്ടഴിഞ്ഞ് ലോറിയുടെ പിന്നിൽ തൂങ്ങി. ഇന്നലെ രാവിലെ പത്തനംതിട്ട ഭാഗത്തു നിന്ന് റാന്നി ഭാഗത്തേക്കു റബർതടിയുമായി വന്ന ലോറിയാണ് പാലത്തിന്റെ അടിയിൽ അകപ്പെട്ടത്. പാലത്തിന് കേടുപാടുകൾ സംഭവിച്ചു.സംസ്ഥാന പാത ഉന്നത നിലവാരത്തിൽ നിർമ്മിച്ചതിന് ശേഷം ഉയരം കൂടുതലുള്ള വാഹനങ്ങൾ പാലത്തിന് അടിയിൽപ്പെടാറുണ്ട്. പഴയ പാതയിൽ നിന്നും രണ്ടടിയോളം ഉയർത്തിയായിരുന്നു പുതിയത് നിർമ്മിച്ചത്.പരാതി വ്യാപകമായതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദർശിച്ച് മേൽപ്പാലം നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു