vishnu
വിഷ്ണു വിനോദ്

അടൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട് കയറി അക്രമിച്ച ശേഷം ശരീരത്തിൽ കിടന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിലെ പ്രധാന പ്രതിയെ മറ്റൊരു മോഷണ കേസിൽ കാസർഗോഡ് പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മലയാലപ്പുഴ പുതുക്കുളം കല്ലൂർ വീട്ടിൽ വിഷ്ണു വിനോദ്(32) ആണ് പിടിയിലായത്. അടൂരിൽ വൃദ്ധയുടെ . സ്വർണം കവർന്ന സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ പുനലൂർ തെൻമല ഉറുകുന്ന് മനീഷാ ഭവനിൽ രഞ്ജിനി(32)യെ നേരത്തെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 13 ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തിൽ നളിനി(80)യെയാണ് ആക്രമിച്ചത്.