പഴകുളം : അടൂർ ഉപജില്ല അറബി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ 61 പോയന്റോടെ ഒന്നാം സ്ഥാനം നേടിയ പഴകുളം കെ.വി.യു.പി സ്‌കൂൾ വിദ്യാർത്ഥികളെയും, അറബി അദ്ധ്യാപകനായ ഐ.ബസീമിനെയും പി.ടി.എ അനുമോദിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു . ഷീനാ റെജി ,ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന, അദ്ധ്യാപകരായ കെ.എസ്.ജയരാജ്, കവിത മുരളി, ലക്ഷ്മി രാജ്, ബീന.വി, സ്മിത.ബി, ശാലിനി. എസ്, വിദ്യാർത്ഥി പ്രതിനിധി ആർഷ.ആർ.രാജ് എന്നിവർ സംസാരിച്ചു.