ചിറ്റാർ :വർഷങ്ങളായി ചിറ്റാർ ടൗണിൽ പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ രവി കണ്ടത്തിൽ അദ്ധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൽ സൂസമ്മ ദാസ് . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആദർശ വർമ്മ . ജിദേഷ് ഗോപാലകൃഷ്ണൻ. ജയശ്രീ എം. വി. ജോർജ് തെക്കേൽ . റീനാ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.