പത്തനംതിട്ട. ജില്ലയിൽ ഖര, ദ്രവ്യ മാലിന്യങ്ങൾ നീക്കംചെയ്യുന്ന തൊഴിലാളികളും ടാങ്കർ ഉടമകളും 25 ന്​ ടാങ്കർ ലോറികളുമായി പത്തനംതിട്ടയിൽ പ്രതിഷേധ സമരം നടത്തും. കാലിയായതും റോഡിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മാലിന്യശേഖരണ ടാങ്കറുകൾ പിടിച്ചെടുക്കുന്ന പഞ്ചായത്ത്,മുനിസിപ്പാലിറ്റി, പൊലീസ് നടപടികൾക്കെതിരെ ഖര, ദ്രവ മാലിന്യ നിർമ്മാർജന തൊഴിലാളി അസോസിയേഷൻ( ഐ. എൻ. ടി. യു. സി) നേത്യത്വത്തിൽ ഒരാഴ്ചയായി സമരത്തിലാണന്ന്​ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ ,ജനറൽ സെക്രട്ടറി സുനിൽ കുമാർ , പി.കെ. ഗോപി, അജിത്ത്​ മണ്ണിൽ, അരുൺകുമാർ എന്നിവർ പങ്കെടുത്തു.