
പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെ ആഭിമുഖ്യത്തിൽ
പ്രൊഫ.പി.എ.ശമുവേലച്ചൻ അനുസ്മരണം ഇന്ന് ഉച്ചയ്ക്ക് 2.30ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ അദ്ധ്യാപക അവാർഡ് ദാനം നടക്കും. വാർത്താസമ്മേളനത്തിൽ സോൺ പ്രസിഡന്റ് ഫാ.ഡെയിൻസ് പി.സാമുവേൽ, വൈസ് പ്രസിഡന്റ് ഫാ.ഒ.എം.സാമുവൽ, സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ട്രഷറർ എൽ.എം.മത്തായി എന്നിവർ പങ്കെടുത്തു.