അടൂർ: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻവശത്തെ ഗ്ളാസ് തനിയെ പൊട്ടി താഴെ വീണു. ബസിലെ യാത്രക്കാരി ചെങ്ങന്നൂർ സ്വദേശിനി നേഹ സാറാ നെബു(19)ന് നിസാര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അടൂർ എം.സി റോഡിൽ മിത്രപുരത്തു വച്ചാണ് സംഭവം.കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിന്റെ ഗ്ലാസാണ് പൊട്ടിവീണത്. തുടർന്ന് യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.