 
പത്തനംതിട്ട : വനിതാശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്‌ബാൾ മത്സരവും ശിശുദിനവാരാഘോഷ സമാപനവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർഉദ്ഘാനംചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. പേരൂർ സുനിൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർ, ചൈൽഡ് ഹെൽപ്പ് ലൈൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.