prayer
പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കുന്ന മണിപ്പൂരി വിദ്യാർത്ഥിനികൾ

തിരുവല്ല : മണിപ്പൂരിൽ തുടരുന്ന വംശീയ കലാപത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിക്കോൾസൺ സ്‌കൂളിൽ പഠിക്കുന്ന മണിപ്പൂരി വിദ്യാർത്ഥിനികൾ പ്രാർത്ഥനായജ്ഞം നടത്തി. സ്‌കൂൾ മാനേജർ ഗീത റ്റി.ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി റവ.കെ.ഇ. ഗീവർഗീസ് സന്ദേശം നൽകി. സ്‌കൂൾ ചപ്ലെയിൻ റവ. പ്രകാശ് എബ്രഹാം, ഗവേണിംഗ് ബോർഡ് അംഗം റ്റിജു എം.ജോർജ്, സഭാകൗൺസിലംഗം തോമസ് കോശി, പ്രിൻസിപ്പൽ മെറിൻ മാത്യു, ജയ സാബു ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.