പത്തനംതിട്ട : ശ്രീനാരായണ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രമുഖ റോബോട്ടിക്‌സ് കമ്പനിയായ ഇൻകർ റോബോട്ടിക്സുമായി ചേർന്ന് നടത്തുന്ന 'റോബോടെക്‌സ് 24' റോബോ എക്‌സിബിഷൻ കോളേജ് ചെയർമാൻ കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കോളേജിലെ എക്‌സിബിഷൻ ഹാളിൽ രാവിലെ 10മുതൽ വൈകിട്ട് 4 വരെയാണ് പ്രദർശനം. ഹ്യൂമനോയ്ഡ് റോബോട്‌സ് , സെർവിങ് റോബോട്‌സ് , വ്യവസായ റോബോട്‌സ് , സാനിറ്റേഷൻ റോബോട്‌സ് , ഡ്രോണുകൾ, ക്ലീനിങ് റോബോട്ട്, കുക്കിംഗ് റോബോട്ട് തുടങ്ങിയവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അറിവുലഭിക്കും.
വളർന്നു വരുന്ന സാങ്കേതിക വിദ്യകളിൽ റോബോട്ടിക് ,എ ഐ ,തുടങ്ങിയവയിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.