
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'കദളീവനം' പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് റാഹേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധരപണിക്കർ, മെമ്പർ ശ്രീവിദ്യ, കൃഷി ഓഫീസർ ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സന്തോഷ്, പോൾ പി.ജോസഫ്, കൃഷി അസിസ്റ്റന്റ് റീന എന്നിവർ പങ്കെടുത്തു.