photo

വള്ളിക്കോട് : വള്ളിക്കോട് ഗവൺ​മെന്റ് എൽ.പി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ നിർവഹിച്ചു. വാർഡ് മെമ്പർ ജെ.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് , ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രസന്നാ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോൺ, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്.ഗീതാകുമാരി, വാർഡ് മെമ്പർമാരായ പത്മാ ബാലൻ, ജി.ലക്ഷ്മി , എൻ.എ.പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുര പണിതത്.