
മല്ലപ്പള്ളി : തെള്ളിയൂർക്കാവ് വൃശ്ചികവാണിഭമേളയിൽ തിരക്കേറി. വിത്തുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി എല്ലാ ഉല്പന്നങ്ങളും മേളയിൽ ലഭിക്കും. പ്രധാന ഇനമായ ഉണക്ക സ്രാവിന്റെ വില്പന ഇത്തവണയും സജീവമാണ്. വീട്ടുപകരണങ്ങൾ, ഗാർഹികോപകരണങ്ങൾ, മരത്തിലും ഇരുമ്പിലും തീർത്ത ഇരിപ്പിടങ്ങൾ,കട്ടിൽ, മേശ , മരത്തിലും ,കളിമണ്ണിലും, കക്കാത്തോടിലും, ഗ്ലാസിലും നിർമ്മിച്ച ഗൃഹാലങ്കാര വസ്തുക്കൾ, തുടങ്ങിയവയുണ്ട്. തുണിത്തരങ്ങൾക്ക് പ്രത്യേക വിഭാഗവുമുണ്ട്.വീടിന്റെ ഉമ്മറപ്പടിയും വരാന്തകളും വർണ്ണാഭമാക്കുന്നതിനുള്ള കയർ, ചണം, തുണി, റബർ എന്നിവയിൽ നിർമ്മിച്ച ചവിട്ടി , നെയ്തെടുത്ത പായ തുടങ്ങിയവയും ലഭിക്കും.