
ചെങ്ങന്നൂർ: ബാലസംഘം ചെങ്ങന്നൂർ ഏരിയാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ആല പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ കൺവീനർ സൽമ സുലൈമാൻ, മുൻ കൺവീനർ സവിത, ഏരിയ കോർഡിനേറ്റർ രായ എം കെ ശ്രീകുമാർ, അഡ്വ . ദീപു ജേക്കബ്, സി. പി .എം ലോക്കൽ സെക്രട്ടറി ടി .കെ .സോമൻ, കവിത കരുണാകരൻ, പ്രസന്നൻ, പ്രവീൺ മഞ്ഞാടിയിൽ എന്നിവർ സംസാരിച്ചു.