
വെച്ചൂച്ചിറ : മണ്ണടിശാല വള്ളംകുളം ലൈഫ് നഗർ, കുന്നം അച്ചടിപ്പാറ പട്ടിക വർഗ നഗർ, കക്കുടുക്ക, സെന്റ് തോമസ് പടി, കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ച പൈപ്പുലൈനുകളുടെ ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിർവഹിച്ചു. 16 ലക്ഷം രൂപായാണ് പദ്ധതിക്കായി വിനിയോഗിച്ചത്. 50 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ രമാദേവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻലി കാച്ചാണത്ത്, ടി.ടി.മത്തായി, ബീനാശ്രീകുമാർ, സൂസമ്മ രാജപ്പൻ, അനിൽ കുമാർ വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.