ചെങ്ങന്നൂർ: വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ചെങ്ങന്നൂർ ഫെസ്റ്റ്ജനുവരി 3 മുതൽ 15 വരെ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെസ്റ്റിന്റെ നടത്തിപ്പിനായി പി.എം.തോമസ് ചെയർമാനായും ടോം മുരിക്കുംമൂട്ടിൽ ജനറൽ കൺവീനറായും 101 അംഗ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. മന്ത്രി സജി ചെറിയാൻ എം.പി.കൊടിക്കുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ് എം.എൽ.എ, മുൻ എം.പി തോമസ് കുതിരവട്ടം, മുൻ എം.എൽ.എ മാരായ ശോഭന ജോർജ് , മാമ്മൻഐപ്പ് , നഗരസഭാ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ്, കെ.ജെ.ജോർജ് ഐ.പി.എസ് എന്നിവരാണ് രക്ഷാധികാരികൾ. അഡ്വ.ഡി.വിജയകുമാർ,കെ.ജി.കർത്ത, അഡ്വ.ജോർജ് തോമസ്, ജോജി ചെറിയാൻ, അഡ്വ.ഉമ്മൻ ആലുംമൂട്ടിൽ, വി.എ ഏബ്രഹാം, ജോർജ് ജോസഫ്, സുജാ ജോൺ എന്നിവർ വൈസ് ചെയർമാന്മാരായും പാണ്ടനാട് രാധാകൃഷ്ണൻ, എം.കെ.മനോജ്, ജേക്കബ് വഴിയമ്പലം, അഡ്വ.പി.ആർ. പ്രദീപ്കുമാർ, ഭരണിക്കാവ് രാധാകൃഷ്ണൻ, ജോൺ ഡാനിയൽ,ജൂണി കുതിരവട്ടം, മോഹനൻ കൊട്ടാരത്തു പറമ്പിൽ, അലക്സ് മാത്യു, റോയി റിലാക്സ് ഇൻ, ക്രിസ്റ്റി ജോർജ് മാത്യു എന്നിവർ കൺവീനർമാരായും 18സബ് കമ്മിറ്റികളും രൂപീകരിച്ചു. വിവിധ ദിവസങ്ങളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിൽ ഗവർണ്ണർ , മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും. കമ്മ്യൂണിക്കേഷൻ ആൻ‌ഡ് മീഡിയ കമ്മിറ്റി ചെയർമാൻ കെ.ഷിബുരാജൻ, കൺവീനർ അനീഷ് വി.കുറുപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.